നമ്മൾ നമുക്കായി

Switch To English Admin Login

header_mal.php Displaying header_mal.php.

ഈ വെബ്സൈറ്റിലൂടെ നിങ്ങൾ നൽകുന്ന അഭിപ്രായങ്ങൾ പ്രതിരോധക്ഷമതയുള്ള നവകേരളം നിർമ്മിക്കുന്നതിന് നമുക്ക് സഹായകരമാകുമെന്ന് അറിയാമോ?


നേരിട്ട് അഭിപ്രായം ആരായുന്ന ഏതെങ്കിലും പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടോ?


wrapkit

കേരള പുനർനിർമാണം

ദുരന്തപ്രതിരോധ ക്ഷമതയുള്ള സംസ്ഥാനത്തെ നമുക്കൊരുമിച്ച് രൂപപ്പെടുത്തിയെടുക്കാം

  • തുടർച്ചയായി 2018 ലും 2019 ലുമുണ്ടായ പ്രളയം കേരളത്തിന് വളരെ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്‌നങ്ങളും പ്രകൃതി ദുരന്തങ്ങളും ഉണ്ടാകാനുള്ള സാധ്യത ഇപ്പോൾ കേരളത്തിൽ വളരെ കൂടുതലാണ്. പഠനങ്ങൾ പ്രകാരം 39 തരം ആപത്തുകൾക്കുള്ള സാധ്യത കേരളത്തിൽ കൂടുതലാണ്; അതിൽ പ്രളയവും മണ്ണിടിച്ചിലുമാണ് ഏറ്റവും പ്രധാനം. പ്രളയാനന്തരമുള്ള പുനർനിർമ്മാണ പദ്ധതികൾ ത്വരിതപ്പെടുത്തുന്നതിനും നവകേരളം എന്ന സർക്കാറിന്റെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിനും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ കീഴിവുള്ള കേരള പുനർനിർമ്മാണ പദ്ധതി (ആർ.കെ.ഐ.) മുഖ്യപങ്ക് വഹിച്ചുവരുന്നു.
  • ജനങ്ങൾ തന്നെയാണ് കേരളത്തിന്റെ ഏറ്റവും വലിയ കരുത്ത്. പ്രളയം പിടിച്ചുലച്ച സമയങ്ങളിൽ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾ അകമഴിഞ്ഞ സഹായങ്ങൾ നൽകി അതിജീവന ഘട്ടത്തിലും പുനർനിർമ്മാണ ഘട്ടത്തിലും ഒപ്പം നിൽക്കുന്ന കാഴ്ചയാണ് നാം കണ്ടത്. പൊതുജനങ്ങളുടെ കൂടുതൽ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് ആർ.കെ.ഐ. യുടെ 'നമ്മൾ നമുക്കായി'. ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്തങ്ങളെ ഫലപ്രദമായി ചെറുക്കുന്നതിന് എന്തൊക്കെ മുൻകരുതലുകളാണ് കൈക്കൊള്ളേണ്ടത് എന്നുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പൊതുജനങ്ങൾക്ക് ഈ വെബ്‌സൈറ്റിലൂടെ സമർപ്പിക്കാം. രാജ്യത്തിന് അകത്തുള്ളവർക്കും പുറത്തുള്ളവർക്കും വിദഗ്ധർക്കും അപകടസാധ്യതാമേഖലയിൽ താമസിക്കുന്നർക്കുമെല്ലാം അഭിപ്രായങ്ങൾ സമർപ്പിക്കാനാകും.
  • ഈ വെബ്‌സൈറ്റിലൂടെ പങ്കുവയ്ക്കുന്ന അനുഭവങ്ങളും നിർദ്ദേശങ്ങളും എല്ലാം ഭാവിയിൽ കൈക്കൊള്ളുന്ന നടപടികൾക്ക് മാർഗ്ഗനിർദ്ദേശമായി സ്വീകരിക്കുന്നതാണ്. പഴയതിലും മികച്ചതായി കേരളത്തെ പുനർനിർമ്മിക്കുക എന്ന സർക്കാരിന്റെ ലക്ഷ്യത്തെ പൂർണതയിലെത്തിക്കാൻ ഉറപ്പായും ഇതിലൂടെ ശേഖരിക്കുന്ന അഭിപ്രായങ്ങൾ സഹായകമാകും.

നമ്മൾ നമുക്കായി

ജനസമ്പർക്ക പരിപാടിയെക്കുറിച്ച്


Honourable Chief Minister of Kerala, Shri. Pinarayi Vijayan requesting the public to participate in the Nammal Namukkayi Programme.

നമ്മൾ നമുക്കായി പദ്ധതിയിൽ പങ്കാളിയാകാൻ അഭ്യർത്ഥിച്ച്‌ കൊണ്ട് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി, ശ്രീ പിണറായി വിജയൻ സംസാരിക്കുന്നു

How can I Contribute?

നമ്മൾ നമുക്കായി - അഭിപ്രായം രേഖപ്പെടുത്തേണ്ടത് എങ്ങനെ ?

നമ്മൾ നമുക്കായി

ജനസമ്പർക്ക പരിപാടിയെക്കുറിച്ച്


Rebuild Kerala Initiative

വികസനസെമിനാറില്‍ പങ്കെടുക്കൂ, നാടിനെ രക്ഷിക്കൂ

Rebuild Kerala Initiative

അതിജീവന ക്ഷമതയുള്ള കേരളം പടുത്തുയർത്താൻ ഭൂപരിപാലനത്തിൽ വരുത്തേണ്ട മാറ്റങ്ങൾ

Rebuild Kerala Initiative

പ്രളയാനന്തര പുനർനിർമ്മാണത്തിനായി ജലസ്രോതസ്സുകളുടെ സംവിധാനത്തിൽ വരുത്തേണ്ട മാറ്റങ്ങൾ

Rebuild Kerala Initiative

അതിജീവന ക്ഷമതയുള്ള കേരളം പടുത്തുയർത്താൻ ഖനനനത്തിൽ വരുത്തേണ്ട പരിഷ്‌കാരങ്ങൾ

Rebuild Kerala Initiative

അതിജീവന ക്ഷമതയുള്ള കേരളം പടുത്തുയർത്താൻ കാർഷിക മേഖലയിൽ വരുത്തേണ്ട പരിഷ്‌കാരങ്ങൾ

Rebuild Kerala Initiative

അതിജീവന ക്ഷമതയുള്ള കേരളം പടുത്തുയർത്താൻ വനപ്രദേശങ്ങളിൽ കൊണ്ടുവരേണ്ട പരിഷ്‌കാരങ്ങൾ

Rebuild Kerala Initiative

അതിജീവന ക്ഷമതയുള്ള കേരളം പടുത്തുയർത്താൻ പ്രാദേശിക സമൂഹത്തിന് നൽകാൻ കഴിയുന്ന സംഭാവനകൾ

Rebuild Kerala Initiative

അതിജീവന ക്ഷമതയുള്ള കേരളം പടുത്തുയർത്താൻ ആവാസ വ്യവസ്ഥയിൽ വരുത്തേണ്ട മാറ്റങ്ങൾ

വിലാസം

ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍,
റീബില്‍ഡ് കേരള ഇനീഷിയേറ്റീവ്,
1 A,
കാള്‍സര്‍ ഹെതര്‍ ടവര്‍,
ഹില്‍ട്ടണ്‍ ടവര്‍ ഹോട്ടലിന് എതിര്‍വശം,
പുന്നേന്‍ റോഡ്, സ്റ്റാച്യു,
തിരുവനന്തപുരം 695001

ഫോൺ

0471 2517276

ഇമെയിൽ

talktorebuild@kerala.gov.in

സാമൂഹിക മാധ്യമങ്ങൾ