നമ്മൾ നമുക്കായി

Switch To English Admin Login

header_mal.php Displaying header_mal.php.

നമ്മൾ നമുക്കായി

ജനസമ്പർക്ക പരിപാടിയെക്കുറിച്ച്



പ്രകൃതിക്ഷോഭങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ കേരളത്തിന്റെ ദുരന്തപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സമഗ്രവും കാര്യക്ഷമവും ആകേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇതിനായി ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകള്‍ കണക്കിലെടുത്തുകൊണ്ടുള്ള ദുരന്തനിവാരണ സംവിധാനങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. കേരളത്തിലെ ജനങ്ങളുടെയെല്ലാം പങ്കാളിത്തത്തോടെ പ്രായോഗികവും കാര്യക്ഷമവുമായ ഒരു ദുരന്തനിവാരണ, പുനര്‍നിര്‍മാണ പദ്ധതിയാണ് നമ്മള്‍ ലക്ഷ്യം വയ്ക്കുന്നത്.

പ്രളയം, മണ്ണിടിച്ചില്‍, കാറ്റ്, കടല്‍ക്ഷോഭം തുടങ്ങി കേരളത്തില്‍ സംഭവിക്കാന്‍ ഇടയുള്ള മറ്റു ദുരന്തങ്ങളെയും മുന്നില്‍ കണ്ടുകൊണ്ടുള്ള ജനകീയ നവകേരള നിര്‍മാണമാണ് പദ്ധതിയുടെ ഒരു ഘടകം. മറ്റൊന്ന് ദുരന്തങ്ങളെ പ്രതിരോധിക്കുവാന്‍ പ്രാദേശിക സമൂഹങ്ങളെയും നാട്ടുകൂട്ടങ്ങളെയും സജ്ജരാക്കുന്നതിനുള്ള നടപടികളാണ്.

പ്രകൃതി സൗഹൃദമായ ജനകീയമായ പുനര്‍നിര്‍മാണം എന്ന ലക്ഷ്യത്തോടെയുള്ള ഒരു കര്‍മപരിപാടിയാണ് 'നമ്മള്‍ നമുക്കായി' എന്ന പരിപാടികൊണ്ടു ഉദ്ദേശിക്കുന്നത്.

പ്രാദേശികതലത്തില്‍ നമ്മുടെ ചുറ്റിലും പണ്ടും ഇപ്പോഴും ഉണ്ടായിട്ടുള്ള പ്രകടമായ മാറ്റങ്ങളെ ജനങ്ങള്‍ തന്നെ വിലയിരുത്തുന്നു. നമ്മള്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് നമ്മള്‍തന്നെ അഭിപ്രായം പറയുന്നു. ആ അഭിപ്രായങ്ങള്‍ പഞ്ചായത്ത്-ജില്ലാതലത്തില്‍ ക്രോഡീകരിച്ച് സംസ്ഥാനതലത്തിലേക്ക് കൈമാറുന്നു. ഇവ സംസ്ഥാനതലത്തില്‍ ചര്‍ച്ചചെയ്തു ഓരോ മേഖലയിലെയും വിദഗ്ധരുമായി ആലോചിച്ചു രേഖകള്‍ തയാറാക്കും. വിവിധ മേഖലകളിലെ വിദഗ്ധര്‍ പങ്കെടുക്കുന്ന രാജ്യാന്തര സെമിനാറില്‍ ഈ രേഖകള്‍ ചര്‍ച്ചചെയ്തു എന്തെല്ലാം നടപടികള്‍ എടുക്കണമെന്ന് നിര്‍ദേശിക്കും. ഈ നിര്‍ദേശം അനുസരിച്ചു വേണ്ട ചട്ടങ്ങളും നിയമങ്ങളും രൂപപ്പെടുത്തും. അതിനായി പ്രത്യേക നിയമസഭാ സമ്മേളനം നടത്തി നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അംഗീകാരം നേടും.

സംസ്ഥാനത്തിന്റെ നയമാതൃകയില്‍ മാറ്റം വരുത്താന്‍ ലക്ഷ്യമിട്ടുളള മൂന്ന് ഘടകങ്ങളുളള പ്രക്രിയയാണ് 'നമ്മള്‍ നമുക്കായി'.

പരിപാടിയുടെ മൂന്ന് ഘട്ടങ്ങള്‍ ചുവടെ കൊടുത്തിരിക്കുന്നു

1. വിവിധ മേഖലകളുമായി ബന്ധപ്പെട്ടവരുമായുളള വിപുലമായ കൂടിയാലോചന
2. അന്താരാഷ്ട്ര സെമിനാര്‍
3. സര്‍ക്കാരിന് നയരൂപീകരണം നടത്താനുളള റിപ്പോര്‍ട്ട്

പ്രളയബാധിത മേഖലകളെ പ്രധാനമായും അഞ്ചായി തരംതിരിച്ചാണ് അഭിപ്രായങ്ങള്‍ തേടുന്നത്. ജനങ്ങള്‍ക്ക് ഈ വിഷയങ്ങളിലുളള വിവിധ ചോദ്യങ്ങളെ സംബന്ധിച്ച് ആശയങ്ങളും അഭിപ്രായങ്ങളും തുന്ന് പറയാം.

1. ഭൂവിനിയോഗം
2. ജലവിനിയോഗം
3. പ്രാദേശികസമൂഹവും അതിജീവനവും
4. വനപരിപാലനം
5. ഗതാഗതം, വാര്‍ത്താവിനിമയം, സാങ്കേതികവിദ്യ

നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം.

നാടിന്റെ വളര്‍ച്ചയ്ക്കു കൂട്ടായ ചര്‍ച്ചകള്‍ ആവശ്യമാണ്. അതുകൊണ്ടുതന്നെ കേരളപുനര്‍നിര്‍മാണ പരിപാടിയില്‍ നിങ്ങള്‍ ഭാഗമാകണം. നാട്ടില്‍ നടക്കുന്ന ഗ്രാമസഭയില്‍ പങ്കെടുത്ത് പ്രളയപ്രതിരോധത്തിന് എന്താണ് വേണ്ടതെന്ന നിങ്ങളുടെ അഭിപ്രായം വ്യക്തമാക്കൂ. കേരളത്തെ പ്രകൃതിദുരന്തങ്ങളില്‍ നിന്ന് രക്ഷനേടാന്‍ സഹായിക്കൂ.


എങ്ങനെ പങ്കെടുക്കാം ?

കേരളത്തെ പ്രതിരോധസജ്ജമാക്കുന്നതിന് വേണ്ടി പ്രധാനപ്പെട്ട വിഷയങ്ങളെ അഞ്ച് മേഖലകളായി തിരിച്ചിട്ടുണ്ട്. ഇതിൽ നമ്മുടെ ജീവിതത്തെയോ ഉപജീവനമാർഗ്ഗത്തേയോ ബാധിക്കുന്ന വിഷയങ്ങളിൽ നമുക്കുള്ള അഭിപ്രായം രേഖപ്പെടുത്താം. പൊതുജനങ്ങൾക്കും വിദഗ്ധർക്കും സംഘടനകൾക്കും അഭിപ്രായം രേഖപ്പെടുത്താൻ അവസരമുണ്ട്.

വിലാസം

ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍,
റീബില്‍ഡ് കേരള ഇനീഷിയേറ്റീവ്,
1 A,
കാള്‍സര്‍ ഹെതര്‍ ടവര്‍,
ഹില്‍ട്ടണ്‍ ടവര്‍ ഹോട്ടലിന് എതിര്‍വശം,
പുന്നേന്‍ റോഡ്, സ്റ്റാച്യു,
തിരുവനന്തപുരം 695001

ഫോൺ

0471 2517276

ഇമെയിൽ

talktorebuild@kerala.gov.in

സാമൂഹിക മാധ്യമങ്ങൾ