“
കേരള പുനർനിർമാണം
ദുരന്തപ്രതിരോധ ക്ഷമതയുള്ള സംസ്ഥാനത്തെ നമുക്കൊരുമിച്ച് രൂപപ്പെടുത്തിയെടുക്കാം
- തുടർച്ചയായി 2018 ലും 2019 ലുമുണ്ടായ പ്രളയം കേരളത്തിന് വളരെ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്‌നങ്ങളും പ്രകൃതി ദുരന്തങ്ങളും ഉണ്ടാകാനുള്ള സാധ്യത ഇപ്പോൾ കേരളത്തിൽ വളരെ കൂടുതലാണ്. പഠനങ്ങൾ പ്രകാരം 39 തരം ആപത്തുകൾക്കുള്ള സാധ്യത കേരളത്തിൽ കൂടുതലാണ്; അതിൽ പ്രളയവും മണ്ണിടിച്ചിലുമാണ് ഏറ്റവും പ്രധാനം. പ്രളയാനന്തരമുള്ള പുനർനിർമ്മാണ പദ്ധതികൾ ത്വരിതപ്പെടുത്തുന്നതിനും നവകേരളം എന്ന സർക്കാറിന്റെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിനും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ കീഴിവുള്ള കേരള പുനർനിർമ്മാണ പദ്ധതി (ആർ.കെ.ഐ.) മുഖ്യപങ്ക് വഹിച്ചുവരുന്നു.
- ജനങ്ങൾ തന്നെയാണ് കേരളത്തിന്റെ ഏറ്റവും വലിയ കരുത്ത്. പ്രളയം പിടിച്ചുലച്ച സമയങ്ങളിൽ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾ അകമഴിഞ്ഞ സഹായങ്ങൾ നൽകി അതിജീവന ഘട്ടത്തിലും പുനർനിർമ്മാണ ഘട്ടത്തിലും ഒപ്പം നിൽക്കുന്ന കാഴ്ചയാണ് നാം കണ്ടത്. പൊതുജനങ്ങളുടെ കൂടുതൽ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് ആർ.കെ.ഐ. യുടെ 'നമ്മൾ നമുക്കായി'. ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്തങ്ങളെ ഫലപ്രദമായി ചെറുക്കുന്നതിന് എന്തൊക്കെ മുൻകരുതലുകളാണ് കൈക്കൊള്ളേണ്ടത് എന്നുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പൊതുജനങ്ങൾക്ക് ഈ വെബ്‌സൈറ്റിലൂടെ സമർപ്പിക്കാം. രാജ്യത്തിന് അകത്തുള്ളവർക്കും പുറത്തുള്ളവർക്കും വിദഗ്ധർക്കും അപകടസാധ്യതാമേഖലയിൽ താമസിക്കുന്നർക്കുമെല്ലാം അഭിപ്രായങ്ങൾ സമർപ്പിക്കാനാകും.
- ഈ വെബ്‌സൈറ്റിലൂടെ പങ്കുവയ്ക്കുന്ന അനുഭവങ്ങളും നിർദ്ദേശങ്ങളും എല്ലാം ഭാവിയിൽ കൈക്കൊള്ളുന്ന നടപടികൾക്ക് മാർഗ്ഗനിർദ്ദേശമായി സ്വീകരിക്കുന്നതാണ്. പഴയതിലും മികച്ചതായി കേരളത്തെ പുനർനിർമ്മിക്കുക എന്ന സർക്കാരിന്റെ ലക്ഷ്യത്തെ പൂർണതയിലെത്തിക്കാൻ ഉറപ്പായും ഇതിലൂടെ ശേഖരിക്കുന്ന അഭിപ്രായങ്ങൾ സഹായകമാകും.
നമ്മൾ നമുക്കായി
ജനസമ്പർക്ക പരിപാടിയെക്കുറിച്ച്