നമ്മൾ നമുക്കായി

Switch To English Admin Login

header_mal.php Displaying header_mal.php.

സമയക്രമം

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുളള വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍, ഗവേഷകര്‍ എന്നിവരില്‍ നിന്നും അഭിപ്രായങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് വെബിനാറുകള്‍ സംഘടിപ്പിക്കുന്നത്. സൂം പ്ലാറ്റ്‌ഫോമിലാണ് ചര്‍ച്ചകള്‍ നടക്കുക. ഓണ്‍ലൈന്‍ ആയി ഒരേസമയം ഒരു പ്രത്യേക വിഷയത്തില്‍ വിദഗ്ധരായ പത്ത് പേര്‍ വെര്‍ച്വലായി ചര്‍ച്ചകളില്‍ പങ്കെടുക്കും. കേരളത്തിലെ പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട വിഷയങ്ങളെ അഞ്ച് പ്രധാന മേഖലകളായി തരംതിരിച്ചിട്ടുണ്ട്. ഉപവിഷയങ്ങളടക്കം ഇരുപതോളം വെബിനാറുകള്‍ സംഘടിപ്പിക്കും.

ഭൂവിനിയോഗം, ജലപരിപാലനം, പ്രാദേശിക സമൂഹവും, അതിജീവനവും, വനപരിപാലനം, ഗതാഗതം, വാര്‍ത്താവിനിമയം, സാങ്കേതികവിദ്യ, ഖനനം, ആവാസം, ഭൂപരിപാലനം, ആവാസം, ദുരന്തസാധ്യതാ പ്രദേശം തുടങ്ങീ വിഷയങ്ങളാണ് ഓണ്‍ലൈന്‍ സെമിനാറില്‍ ഉണ്ടാകുക. ഓരോ വിഷയങ്ങളിലും ഉണ്ടാകുന്ന നിര്‍ദേശങ്ങളില്‍മേല്‍ തുടര്‍ചര്‍ച്ചകളും നടക്കും. കേരളത്തില്‍ നടത്തിയ സാങ്കേതിക വിദഗ്ധരുടെ ചര്‍ച്ചകളുടെ സംക്ഷിതരൂപവും വെബിനാറിലെ അതാത് വിഷയങ്ങളില്‍ ചര്‍ച്ച നടത്തും.

ലോകപരിചയമുളള വിദഗ്ധരുടെ സാങ്കേതികാഭിപ്രായങ്ങള്‍ ഒരു വേദിയില്‍ സംവദിക്കുന്നതിലൂടെ റീബില്‍ഡ് കേരള ഇനീഷിയേറ്റീവിന് കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് വലിയൊരു മുതല്‍ക്കൂട്ടാകും. ലോകപ്രശസ്തരായ ശാസ്ത്രജ്ഞരുടെ അഭിപ്രായങ്ങള്‍ പൊതുജനങ്ങള്‍ക്കു കാണാനുളള അവസരവും ഒരുക്കുന്നുണ്ട്.

വിലാസം

ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍,
റീബില്‍ഡ് കേരള ഇനീഷിയേറ്റീവ്,
1 A,
കാള്‍സര്‍ ഹെതര്‍ ടവര്‍,
ഹില്‍ട്ടണ്‍ ടവര്‍ ഹോട്ടലിന് എതിര്‍വശം,
പുന്നേന്‍ റോഡ്, സ്റ്റാച്യു,
തിരുവനന്തപുരം 695001

ഫോൺ

0471 2517276

ഇമെയിൽ

talktorebuild@kerala.gov.in

സാമൂഹിക മാധ്യമങ്ങൾ